ആലപ്പുഴ: കേരളത്തിലെ പ്രബല ഹിന്ദു സമുദായ സംഘടനകളായ എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും തമ്മിൽ ഐക്യത്തിൽ പ്രവർത്തിക്കാൻ ചരിത്രപരമായ തീരുമാനം. ആലപ്പുഴയിൽ ചേർന്ന എസ്.എൻ.ഡി.പി നേതൃത്വയോഗത്തിലാണ് എൻ.എസ്.എസുമായി കൈകോർക്കാനുള്ള ഔദ്യോഗിക തീരുമാനമെടുത്തത്. ......
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് വടകര കൈനാട്ടി സ്വദേശിനിയായ ഷിംജിതയെ വടകര മുട്ടുങ്ങൽ വെസ്റ്റിലെ ഒളിസങ്കേതത്തിൽ നിന്ന് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
പ്രധാന വിവരങ്ങൾ:
അറസ്റ്റ്:
വടകരയിലെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
കോടതി നടപടി: കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ......

ന്യൂഡൽഹി: രാജ്യത്തെ ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
കർണാടകയിലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
2025 മാർച്ച് 24-ന് പുറപ്പെടുവിച്ച ഉത്തരവ് പല ബാർ അസോസിയേഷനുകളും, പ്രത്യേകിച്ച് കർണാടകയിൽ, പൂർണ്ണമായോ ഭാഗികമായോ നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിലുൾപ്പെടെയുള്ള എല്ലാ ബാർ അസോസിയേഷനുകളിലെയും ഭാരവാഹികളിലോ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ കുറഞ്ഞത് 30 ശതമാനം വനിതാ അഭിഭാഷകർ ഉണ്ടായിരിക്കണമെന്ന് മുൻ ഉത്തരവ് നിർബന്ധമാക്കിയിരുന്നു.
ഇക്കാര്യത്തിൽ സുപ്രീം കോടതി ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്:
ഓരോ ബാർ അസോസിയേഷനിലെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുക.
30 ശതമാനം വനിതാ പ്രാതിനിധ്യം എന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
നിയമം പാലിക്കാത്ത ഇടങ്ങളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുക.
ഇതനുസരിച്ചുള്ള റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുക.
ഏതെങ്കിലും ബാർ അസോസിയേഷൻ ഈ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ, ആദ്യം അവിടെ തിരുത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിപ്പോർട്ട് സമർപ്പിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
കേസ് വീണ്ടും 2026 മാർച്ച് 13-ന് പരിഗണിക്കും.
കേസ്: ദീക്ഷ എൻ. ......
ന്യൂഡൽഹി: ഉപനിയമനിർമ്മാണം (Subordinate Legislation) നിയമപരമായി നിലവിൽ വരുന്നത് അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ മാത്രമാണെന്ന് സുപ്രീം കോടതി. സർക്കാർ വെബ്സൈറ്റിൽ വിജ്ഞാപനം അപ്ലോഡ് ചെയ്യുന്നത് ഗസറ്റ് പ്രസിദ്ധീകരണത്തിന് പകരമാകില്ലെന്ന് ജസ്റ്റിസുമാരായ പി. ......
കേരളം സാമൂഹിക പുരോഗതിയുടെയും നിയമബോധത്തിന്റെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയെന്ന് പറയപ്പെടുന്ന സംസ്ഥാനമാണ്. എന്നിരുന്നാലും, ലിംഗനീതിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഇന്നും ഇവിടെ ശക്തമായി ഉയർന്നു വരുന്നു. ......
കൊല്ലം: കൊല്ലം–എറണാകുളം റൂട്ടിലെ മെമു ട്രെയിനുകളിൽ നിയന്ത്രണാതീതമായ തിരക്ക്. യാത്രക്കാർക്ക് ഗുരുതരമായ ദുരിതമാണ് മെമു യാത്രകൾ സമ്മാനിക്കുന്നത്. ......
ന്യൂഡൽഹി: വൈദ്യുതിനിരക്ക് ഇനി വർഷംതോറും സ്വമേധയാ ഉയരുമോ? വൈദ്യുതി ചാർജ്ജ് തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ കഴിയാതെയാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങൾക്ക് ഇത് അധികഭാരം സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നയം എന്നാണ് ഉയരുന്ന വിമർശനം. സൗജന്യവൈദ്യുതിക്ക് സർക്കാർ നൽകുന്ന സബ്സിഡി മുൻകൂറായി നൽകണം. ......
ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ച് ബാങ്കിങ് വഴിയിലൂടെ വെളുപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്തെത്തി. സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി മലബാർ മീറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ എം. ......
പശ്ചിമേഷ്യയിൽ വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
വെൺമണി ശാലേം യുപി സ്കൂളിന്റെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 25 ഞായറാഴ്ച രാവിലെ 10 മുതൽ 1.30 വരെ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ജനറൽ മെഡിസിൻ, ഓർത്തോ, കാർഡിയോളജി, പൾമണോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്റ്റേഴ്സ് സൗജന്യ പരിശോധന നടത്തുന്നതും കൂടാതെ ഇ. ......